ബ്ലോഗ് എഴുതാന്‍ വീണ്ടും ഒരു നീണ്ട ഇടവേള ആയിരുന്നു. ഇപ്പൊ വീണ്ടും തിരിച്ചു വന്നു. എവിടെ പോയി എന്നാണോ? ഒരിടത്തും പോയതല്ല. ഇവിടെ തന്നെ ഉണ്ടായിരുന്നു. അതാണ് പ്രശ്നം...
കോളേജ് എല്ലാം കഴിഞ്ഞപ്പോള്‍ ഇവിടെ വെറുതെ ഇരിക്കാന്‍ തുടണ്ടി. ഇനി അടുത്ത് എന്താണ് എന്നൊക്കെ ആലോചിച്ചു വട്ടു പിടിക്കുന്നു... എന്ത് ചെയ്യണം, എന്തൊക്കെ പഠിക്കണം, എന്തെങ്കിലും ജോലി കിട്ടുമോ, എന്ന് കിട്ടും, എന്തൊക്കെ ചെയ്‌താല്‍ എന്തൊക്കെ സംഭവിക്കും, ആന, ചേന, ഉപ്പ്, മാങ്ങ... അങ്ങനെ എന്തൊക്കെയോ ആലോചിച്ചു കൂട്ടാന്‍ തുടങ്ങി. അവസാനം ഞാന്‍ എന്താണ് ചിന്തിക്കുന്നത് എന്ന് എനിക്ക് തന്നെ പിടിയില്ലാത്ത അവസ്ഥ ആയി... "ഭീകരം" എന്ന് പറയാം! അപ്പോള്‍ പിന്നെ പറയണ്ടല്ലോ, കണ്ണിന്‍ മുന്നില്‍ കാണുന്നതിനോട് മുഴുവനും ദേഷ്യം. എപ്പോഴും എന്തെങ്കിലും പിറുപിറുക്കുന്ന ഒരു അവസ്ഥ.
പിന്നെ പതുക്കെ പതുക്കെ പുതിയ ഓരോന്ന് ചിന്തിയ്ക്കാന്‍ തുടങ്ങി. നമ്മള്‍ കുറച്ചുപേര്‍ ചേര്‍ന്ന് തുടങ്ങിയ "shadows technologies" എന്ന കമ്പനി വളര്‍ത്തി കൊണ്ടുവരണം, കൂടുതല്‍ എന്തെങ്കിലും ചെയ്യണം. പിന്നെ കുറച്ചു ഡിസൈന്‍ പരിപാടികള്‍ ആയിരുന്നു. ഒടുവില്‍ ആ വെബ്സൈറ്റ് റിലീസ് ആയി. www.shadowstech.com ആണ് വെബ്സൈറ്റ്.
പിന്നെ വെള്ളയമ്പലത്തെ വീട്ടില്‍ പോയി അവിടെ ഓഫീസ് തുടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. കസേര, മേശ, ബോര്‍ഡ്, ബുക്സ് അങ്ങനെ എല്ലാം വാങ്ങി. ഇനി പെയിന്റ് അടിക്കണം, അത് കഴിഞ്ഞാല്‍ ക്ലാസ്സ് തുടങ്ങണം. എന്തായാലും കുറച്ചു ജോലികള്‍ ചെയ്യണം.
അതിനിടെ യാദൃശ്ചികമായി ആണ് എന്‍റെ ക്ലാസ്സിലെ ജ്യോതി അന്ന twitter ഉപയോഗിക്കുന്നു എന്ന് ഞാന്‍ കണ്ടത് (@jyothyanna). പിന്നേ എനിക്ക് മനസിലായി, എന്‍റെ കൂടെയുള്ള കുറച്ചുപേര്‍ അതില്‍ മെമ്പര്‍ ആണ്, പക്ഷെ അധികം ആരും ഉപയോഗിക്കുന്നില്ല എന്ന്. സത്യത്തില്‍ twitter മൊബൈല്‍ വഴി ഫ്രീ ആയി ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ എല്ലാരും ഉപയോഗിച്ചേനെ... അത് ഉടനെ സംഭവിക്കും എന്ന് പ്രതീക്ഷിച്ചു. പിന്നെ ട്വിറ്റെര്‍ ഉപയോഗിക്കാന്‍ എന്തൊക്കെ ആപ്ലിക്കേഷന്‍സ് ഉണ്ട് എന്ന് കണ്ടുപിടിക്കല്‍ ആയി മെയിന്‍ പരിപാടി. കുറെ കണ്ടെത്തി. അവസാനം എന്‍റെ തലയില്‍ ഒരു പുതിയ ഐഡിയ... ("ആന്‍ ഐഡിയ കാന്‍ ചേഞ്ച് യുവര്‍ ലൈഫ്" എന്നാണല്ലോ പ്രമാണം) .. ഐഡിയ ഇതാണ് - സ്വന്തമായി ഒരു ട്വിറ്റെര്‍ ആപ്ലിക്കേഷന്‍ ഡെവലപ്പ് ചെയ്യുക...!
ഉടനെ ഞാന്‍ ആവേശത്തില്‍ Visual C++ എടുത്തു. നോക്കിയപ്പോള്‍ അതിന്‍റെ വിന്‍ഡോ ഒക്കെ കാണാന്‍ പഴയ ഒരു ലുക്ക്. എനിക്ക് ഇഷ്ട്ടപെട്ടില്ല. ഞാന്‍ ഉടനെ അത് കളഞ്ഞു Visual C# എടുത്തു. എന്‍റെ പാവം പെന്‍റിയം 4 പ്രാന്തുപിടിച്ച് എന്തൊക്കെയോ കാട്ടിക്കൂട്ടി. ഞാന്‍ ഒന്നു ക്ലിക്ക് ചെയ്തു അര മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമെ ക്ലിക്ക് ചെയ്ത പരിപാടി നടക്കൂ. അത്രയ്ക്ക് സ്പീഡ്! എങ്ങനെ കലി വരാതിരിക്കും? എന്നിട്ടും ഞാന്‍ കഷ്ട്ടപ്പെട്ടു രാത്രി 3 മണി വരെ ഇരുന്നു കുറെ ചെയ്യാന്‍ നോക്കി. ആ കൂട്ടത്തില്‍ കുറെ പുതിയ "പാഠങ്ങള്‍" പഠിച്ചു... എന്തായാലും, ട്വിറ്റെര്‍ API ഉപയോഗിക്കാന്‍ കുറച്ചു റെഫര്‍ ചെയ്യണം, OAuth ലൈബ്രറി ഡൌണ്‍ലോഡ് ചെയ്യണം... എല്ലാം ഓര്‍ത്തപ്പോള്‍ ഞാന്‍ ഉറക്കത്തിലേക്കു വഴുതി വീണു. ആപ്ലിക്കേഷന്‍ മാറ്റിവെച്ചു. നേരെ കട്ടിലില്‍ തലകുത്തി വീണു കിടന്നുറങ്ങി...
ഹാ, ഉറക്കത്തിന്റെ കാര്യം പറഞ്ഞപ്പോഴാ ഞാന്‍ മറ്റൊരു കാര്യം ഓര്‍ത്തത്... ഞാന്‍ ഒരു ആഴ്ച മുന്‍പ് ഒരു സ്വപ്നം കണ്ടു. അതിലെന്താ ഇത്ര കാര്യം എന്നാണോ? പറയാം. എന്‍റെ വീട്ടില്‍ കേബിള്‍ കിട്ടിയിട്ട് രണ്ടു മാസമേ ആയുള്ളൂ. എന്‍റെ ഇഷ്ട്ടപ്പെട്ട ഒരു ചാനല്‍ ആണ് അനിമല്‍ പ്ലാനെറ്റ്. അതില്‍ നിറയെ എന്നെപോലെ സ്നേഹം നിറഞ്ഞ, സുന്ദരന്മാരും സുന്ദരികളുമായ ഒരുപാടു കൂട്ടുകാരെ കാണാം. അത് കാണാന്‍ നല്ല രസം. പിന്നേ ആളുകള്‍ പോയി പാമ്പിന്റെയും മുതലയുടെയും കടുവയുടെയുമെല്ലാം വായില്‍ ചെന്നു തലവെച്ച് കൊടുക്കുന്നതുമൊക്കെ കാണാന്‍ രസം. അതൊക്കെ കണ്ടു കണ്ടു രസം കൂടി. ഒരു ദിവസം കണ്ട സ്വപ്നം - എന്‍റെ മുറിയില്‍ നിറയെ പാമ്പുകള്‍ - മൂര്‍ഖന്‍, അണലി, എട്ടടി വീരന്‍, രാജവെമ്പാല - എല്ലാം ഞാന്‍ വളര്‍ത്തുന്ന പാമ്പുകള്‍! എന്‍റെ തോളത്തും കഴുത്തിലുമൊക്കെ പാമ്പുകള്‍ ചുറ്റി കളിക്കുന്നു. എന്‍റെ കട്ടിലില്‍ പാമ്പുകള്‍ കിടക്കുന്നു. എല്ലാ പമ്പുകളും എന്നെ ഒരു യജമാനനെ പോലെ തലോടുന്നു... കാണാന്‍ നല്ല രസം ആയിരുന്നു ഈ സ്വപ്നം. പക്ഷെ കണ്ടു കഴിഞ്ഞു എഴുനെട്ടപ്പോള്‍ രസമെല്ലാം പോയി.. പിന്നെ ഒന്നു സൂക്ഷിച്ചാണ് അന്ന് മുഴുവന്‍ നടന്നത്... അഥവാ വല്ല പാമ്പിനും എന്നോട് സ്നേഹം തോന്നിയാലോ? പിന്നെ രണ്ടു ദിവസം അനിമല്‍ പ്ലാനെറ്റ് കണ്ടില്ല. പകരം എന്‍റെ മാനസപുത്രി, പാരിജാതം തുടങ്ങിയവ കണ്ടു. (പക്ഷെ അതിലും ഭേദം അനിമല്‍ പ്ലാനെറ്റ് തന്നെ എന്ന് പറയാതെ വയ്യ)
സ്വപ്നമൊക്കെ വരും പോകും, പക്ഷെ യാഥാര്‍ത്ഥ്യം ആണല്ലോ വലുത്... സ്വപ്നം തനിയെ വരും. പക്ഷെ രണ്ടാമത് പറഞ്ഞ ആ സാധനം, അത് നമ്മള്‍ കണ്ടുപിടിച്ചാലെ വരൂ...
എന്തായാലും, ഇന്നു എല്ലാരും കോളേജില്‍ പോയിരുന്നു. കോഷന്‍ ഡെപൊസിറ്റ് വാങ്ങാന്‍. ഞാന്‍ പോയില്ല. പോകണം എന്നുണ്ടായിരുന്നു. ഹാ, എല്ലാരെയും വീണ്ടും കാണണം... അവസരം വരും... കാത്തിരിക്കാം...
If you cannot read Malayalam, download and install a Malayalam font. Here're the instructions
Friday, July 10, 2009
Saturday, June 13, 2009
ഒരു യുഗത്തിനു കൂടി വിരാമം...
...തീര്‍ന്നു.
അങ്ങനെ എന്‍റെ (അല്ല, ഞങ്ങളുടെ എല്ലാം) ജീവിതത്തിലെ മറ്റൊരു യുഗം കൂടി കഴിഞ്ഞു . ഈ കടന്നു പോയ നാല് വര്‍ഷങ്ങള്‍. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത വസന്ത കാലം.... നമ്മുടെ കോളേജ് ലൈഫ്....
ആദ്യം കോളേജില്‍ വന്നപ്പോള്‍ വരാന്‍ പോകുന്ന നാല് വര്‍ഷങ്ങള്‍ ജീവിതത്തില്‍ അപൂര്‍വമായ ഒരു അനുഭവം ആകുമെന്ന് വിചാരിച്ചില്ല. ഒരു സാധാരണ കോളേജ് ലൈഫ്... അത് മാത്രം ആണ് മനസ്സില്‍. കൂട്ടുകാര്‍, കറക്കം, സിനിമ, പാര്‍ക്ക്... അങ്ങനെ.
പക്ഷെ, ആ നാല് വര്‍ഷങ്ങള്‍ തുടങ്ങിയപ്പോള്‍ മനസിലായി, ഇതുവരെ കേട്ടതൊന്നുമല്ല കോളേജ് ലൈഫ് എന്ന്. ഒരുപാടു ഒരുപാടു പുതിയ അനുഭവങ്ങളും പാഠങ്ങളും ആണ് കിട്ടിയത്. ജീവിതത്തില്‍ പ്രധാനപ്പെട്ട ഒരു കാലഘട്ടം. ജീവിതത്തിന്‍റെ വഴിത്തിരിവിലേക്കുള്ള പ്രായം. ഈ കാലത്തില്‍ സ്വന്തം ഭാവിയെക്കുറിച്ച് എല്ലാരും സ്വപ്നം കാണുന്നു... ഓരോരോ പ്ലാന്‍ തയ്യാറാക്കുന്നു... അപ്പോഴേക്കും കൂട്ടുകാരില്‍ നിന്നും മധുരമുള്ളതും കയ്പ്പുള്ളതുമായ അനുഭവങ്ങള്‍, അതില്‍ നിന്നെല്ലാം കിട്ടുന്ന പുതിയ അറിവുകള്‍... ഒരുപക്ഷെ കോളേജില്‍ പഠിച്ചതിനേക്കാള്‍ വിലമതിക്കുന്ന പാഠങ്ങള്‍ ആണ് ഈ അനുഭവങ്ങള്‍ എല്ലാം...
പുതിയ ഒരുപാടു കൂട്ടുകാര്‍.. ചിലര്‍ക്ക് കിട്ടുന്നതോ, സ്വന്തം ജീവിത പങ്കാളിയെ. പരസ്പരം സ്നേഹിക്കാനും കുറ്റം പറയാനും, അടികൂടാനും നമുക്കു ചുറ്റിനും നമ്മുടെ സ്വന്തമെന്നു മനസ് പറയുന്ന കൂട്ടുകാര്‍... പിന്നെ ഇടക്കിടെ പിണങ്ങാനും, നമുക്കു വേണ്ടി കാത്തിരിക്കാനും ഒക്കെ ഓരോരുത്തര്‍ ഉണ്ടാകുന്നത് എന്ത് രസമാണ്... അവരുടെ കൂടെ പുറത്തൊക്കെ കറങ്ങാന്‍ പോകുക, സിനിമ കാണുക, മ്യൂസിയം പോയി വായിനോക്കി ഇരിക്കുക.. സ്പോര്‍ട്സ് ഡേ വരുമ്പോള്‍ മുങ്ങുക... അങ്ങനെ കൂട്ടുകാരോന്നിച്ചു എന്തെല്ലാം വേലത്തരങ്ങള്‍... അതൊക്കെ ഇതുവരെ കാണാത്ത ഒരു പുതിയ ലോകം. പുതിയ ജീവിതം. പുതിയ പാഠങ്ങള്‍.
ഇനി അങ്ങനെ ഒരു ലൈഫ് ഇല്ല എന്നറിയാം. കഴിഞ്ഞു പോയതൊന്നും തിരിച്ചു വരില്ല എന്നും അറിയാം. എന്നാലും അതൊക്കെ ഒന്നു കൂടി തിരിച്ചു കിട്ടിയെങ്കില്‍ എന്ന് മനസ്സില്‍ തോന്നുകയാണ്... അതെ. മനസ് അങ്ങനെയാണ്... ചിലപ്പോള്‍ കയ്യെത്താദൂരത്തുള്ളത് നോക്കി കൊതിക്കും. അത് കിട്ടില്ല എന്നറിയാമെങ്കില്‍പോലും കൊതിക്കും. എന്നിട്ട് കിട്ടാതാകുമ്പോള്‍ വല്ലാതെ വിഷമിക്കും... കൂട്ടം പിരിഞ്ഞ കൂട്ടുകാരെയും, കാലം കവര്‍ന്നെടുത്ത കോളേജ് ജീവിതത്തെയും നോക്കി മനസ് കൊതിക്കുകയാണ്... ഈ വസന്തകാലം ഇനിയും തളിരിടുമോ...? ഇനിയും...
തീരാതിരുന്നെങ്കില്‍....

Friday, May 29, 2009
നീണ്ട ഇടവേള... പരീക്ഷ ആണേ...
അതെ.. ബ്ലോഗില്‍ എന്തെങ്കിലും എഴുതിയിട്ട് കുറെ നാളായി.. ഒരു മാസത്തോളം ആകുന്നു.. ഇത്രയും നീണ്ട ഇടവേള മുന്പ് വന്നിട്ടില്ല എന്ന് തോന്നുന്നു...
അവസാന സെമസ്റ്റര്‍ പരീക്ഷ ആണ്. പിന്നെ പ്രൊജക്റ്റ് ചെയ്യുന്ന തിരക്കുകള്‍, പിന്നെ പഠിത്തം, പാര്‍ട്ടി, ആഘോഷം .. അങ്ങനെ ഒരുപാട്.. എല്ലാം കൂടി ആയപ്പോള്‍ ഒന്നു സമാധാനമായി രണ്ടക്ഷരം ഇവിടെ എഴുതാന്‍ സമയം ഇല്ല. അതാണ് ഒരു ഇടവേള. ഇപ്പൊ ഒരു ചെറിയ "ഗ്യാപ്പ്" കിട്ടി. അതിനിടയില്‍ ആണ് ഇവിടെ എത്തിയത്...
വീണ്ടും തിരികെ എത്തും. കൂടുതല്‍ വിശേഷങ്ങളുമായി. അപ്പോള്‍ കൂടുതല്‍ പറയാം...
അതുവരെ ബൈ!

Friday, May 01, 2009
കോളേജ് ജീവിതം തീര്‍ന്നു. ഇനി സ്വന്തം ജീവിതം...
4 വര്‍ഷം നീണ്ട മറ്റൊരു ജീവിത ഘട്ടം കൂടി കടന്നുപോകുന്നു. ഏതൊരാളിനും മനോഹരമായ ഒരു കാലം തന്നെയാണ് കോളേജ്. അല്ലേ?
ഇന്നലെ ഞങ്ങളുടെ final years' day ആയിരുന്നു. ബാക്കി എല്ലാ ബാച്ചും വളരെ നേരത്തെ "ആഘോഷം" നടത്തിയതുകൊണ്ട് അവരൊക്കെ മാന്യമായി സസ്പെന്‍ഷന്‍ വാങ്ങി വീട്ടിലിരുന്നു. നമ്മള്‍ മാത്രം ഉണ്ടായിരുന്നു കോളേജില്‍. എന്തൊരു രസമായിരുന്നു എന്നോ...? അടിച്ച് പൊളിച്ചു.
ഒത്തിരി അടുത്തിട്ട് പിരിയുന്നതിന്‍റെ ഒരു വിഷമം നേരിട്ടു അനുഭവിച്ചാലേ മനസിലാകൂ... നമ്മളെല്ലാം രാവിലെ വന്നു നമ്മുടെ projector ഓണ്‍ ചെയ്തു പഴയ ഫോട്ടോസ്, വീഡിയോ എല്ലാം കാണിച്ചു. അതൊക്കെ കണ്ടപ്പോള്‍, 4 വര്‍ഷങ്ങള്‍ എത്ര പെട്ടെന്ന് പോയി എന്ന് ആലോചിച്ചു... വരുമ്പോള്‍ എല്ലാരേം കാണാന്‍ കൊച്ചു കുട്ടികള്‍. ഇപ്പോഴോ, എല്ലാരും വലിയ "അണ്ണന്മാരും" "ചേച്ചിമാരും" ആയിരിക്കുന്നു. 4 വര്‍ഷത്തെ കോളേജ് ലൈഫ് എല്ലാരുടെയും ജീവിതം മാറ്റിമറിച്ചിരിക്കുന്നു!
പിന്നെ നമ്മുടെ staff advisers വന്നു അവരുടെ വക ഒരു ചെറിയ ട്രീറ്റ് തന്നു. അവര്‍ നമ്മളെ 3 വര്‍ഷം സഹിച്ചതിന് ഓസ്കാര്‍ കൊടുക്കണം... പിന്നെ നമ്മള്‍ അവര്‍ക്ക് നമ്മുടെ ഗ്രൂപ്പ് ഫോട്ടോ ഫ്രെയിം ചെയ്തത് സമ്മാനമായി കൊടുത്തു. പിന്നെ കിട്ടിയ ട്രീറ്റ് പൊതി തുറന്നു തീറ്റ മത്സരം തുടങ്ങി.
പിന്നെ ഞാനും രൂപികയും കൂടി ക്യാമറ എടുത്തു പുറത്തേക്കിറങ്ങി. കോളേജ് വിജനമായത് കാരണം കോളേജ് മുഴുവനും ഓടി നടന്നു ഫോട്ടോ എടുക്കാന്‍ പറ്റി. കോളേജ് സ്റ്റോറില്‍ പോയി ഫോട്ടോ എടുത്തു. പിന്നെ സ്റ്റാഫ് റൂമില്‍ എല്ലാം കേറി ഫോട്ടോ എടുത്തു, ലാബില്‍ കേറി... അങ്ങനെ കുറെ ഫോട്ടോസ്... പിന്നെ തിരികെ ക്ലാസ്സില്‍ എത്തി. അപ്പോഴേക്കും ചിക്കന്‍ ബിരിയാണി എത്തി. ഹായ്...!
പിന്നെ നമ്മുടെ ടീച്ചേഴ്സ് എല്ലാരും വന്നു. എല്ലാരും നമ്മളെപ്പറ്റി അഭിപ്രായങ്ങള്‍ ഒക്കെ പറഞ്ഞു. അതൊക്കെ കഴിഞ്ഞപ്പോള്‍ നമ്മളെല്ലാരും ഒരുമിച്ചു ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഒത്തിരി രസമായിരുന്നു. എന്തോ ഒരു തേങ്ങല്‍ കാരണം ഭക്ഷണം ഇറങ്ങാന്‍ ഒരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
അത് കഴിഞ്ഞു എല്ലാരും കൈ കഴുകി തിരികെ എത്തി. പിന്നെ നമ്മുടെ ഗ്രൂപ്പ് ഫോട്ടോ പ്രിന്‍റ് ചെയ്ത t-shirt എടുത്തു. അല്ലാരും അതും ഇട്ടു ഒരു ഫോട്ടോ സെഷന്‍. പിന്നെ ആ ഷര്‍ട്ടില്‍ എല്ലാരും പരസ്പരം ഓട്ടോഗ്രാഫ് എഴുതി. അതൊക്കെ ശെരിക്കും രസമായിരുന്നു. ഇനി ഒരിക്കല്‍ പോലും തിരികെ കിട്ടാത്ത രസം...
പിന്നെ നമ്മള്‍ വരിവരിയായി ആ ക്ലാസ്സ് വിട്ടു. മെയിന്‍ ബ്ലോക്കില്‍ പോയി പ്രിന്‍സിപ്പാളിനെ കാണാന്‍. അവിടെ എത്തിയപ്പോ മാഡം വന്നു. ഞങ്ങളെയെല്ലാം സന്തോഷത്തോടെ wish ചെയ്തു. പിന്നെ ഞങ്ങളോട് ഒരുമിച്ചൊരു ഫോട്ടോ. പിന്നെ മാഡം കോളേജ് വിട്ടു. ഇപ്പോള്‍ നമ്മള്‍ മാത്രമായി ആ കോളേജില്‍...
പിന്നെ നേരെ അവിടത്തെ പുല്‍ത്തകിടിയില്‍ കേറി കുറെ ഫോട്ടോസ്. അതും കഴിഞ്ഞപ്പോള്‍ കണ്ണുകെട്ടി കളിച്ചു.
അത് കഴിഞ്ഞു എല്ലാരും കൂടി പടിയില്‍ ഒരുമിച്ചിരുന്നു. ഓരോരുത്തരായി കഴിഞ്ഞ 4 വര്‍ഷത്തെ ജീവിതത്തെ കുറിച്ചു പറയാന്‍ തുടങ്ങി. നല്ല മഴ തുടങ്ങി. ഞങ്ങള്‍ ബ്ലോക്കിന്‍റെ അകത്തു കയറി. പുറത്തു പെരുമഴ. നമ്മുടെയെല്ലാം മനസ്സില്‍ കണ്ണീര്‍ മഴ.
എല്ലാരും ആ 4 വര്‍ഷത്തെ ഓര്‍മ്മകള്‍ പറയുകയാണ്... കുറേപേര്‍ ചെയ്ത തെറ്റുകള്‍ക്കൊക്കെ അവിടെ വച്ചു സോറി പറഞ്ഞു. കുറേപേര്‍ നല്ല നല്ല ഓര്‍മ്മകള്‍ പറഞ്ഞു...
സമയം പൊയ്ക്കൊണ്ടിരുന്നു. മഴ തോര്‍ന്നു. എന്നിട്ടും ആര്‍ക്കും വീട്ടില്‍ പോകാന്‍ തോന്നുന്നില്ല. അവസാനം എസ്റ്റേറ്റ് മാനേജര്‍ വന്നു ഞങ്ങളെ ബ്ലോക്കിന് പുറത്തു പോകാന്‍ പറഞ്ഞു. പിന്നെ ആ ബ്ലോക്ക് പൂട്ടി. 6 മണി ആകുന്നതുവരെ നമ്മള്‍ ആ ബ്ലോക്കിന് പുറത്തു നിന്നു അനുഭവങ്ങളൊക്കെ പറഞ്ഞു. പിന്നെ എല്ലാരും പരസ്പരം കെട്ടിപ്പിടിച്ചു സന്തോഷത്തോടെ യാത്രയായി...
അങ്ങനെ ആ കോളേജ് ജീവിതം അവിടെ അവസാനിച്ചു...
ഇനി ഇതുപോലൊരു കോളേജ് ജീവിതം ഉണ്ടാകില്ല. നമ്മളെല്ലാം ജീവിതത്തിലേക്ക് കടക്കുന്ന പ്രായത്തില്‍ ആണ് ഈ കോളേജില്‍ പഠിച്ചത്. അത് ജീവിതത്തിലെ ഒരുപാടു പാഠങ്ങള്‍ പഠിപ്പിച്ചു. ഒരുപാടു നല്ല സുഹൃത്തുക്കളെ കിട്ടി. പുതിയ ബന്ധങ്ങളും അനുഭവങ്ങളും... അങ്ങനെ ഒരു വലിയ യാത്രയുടെ അന്ത്യം ആയിരുന്നു ഇന്നലെ.
ഒരു ജീവിതത്തിലെ ഉത്സവ കാലം തന്നെയാണ് കോളേജ് ലൈഫ്... പറയാതെ പറ്റില്ല. അത്രയ്ക്ക് രസമായിരുന്നു...
പിന്നെ, എനിക്ക് എന്‍റെ ക്ലാസ്സിലെ 4 പേരെക്കുറിച്ച് പറയണം...
ഫ്രണ്ട്ഷിപ്പ് എന്നാല്‍ ഒരു വലിയ സംഭവം തന്നെയാണ് എന്ന് അവരെ കണ്ടപ്പോഴാണ് ഞാന്‍ മനസിലാക്കുന്നത്. പ്രണയം, വിരഹം, ദേഷ്യം, പക എന്നൊക്കെ ഒരുപാടു വികാരങ്ങള്‍ നാമെല്ലാം അനുഭവിച്ചിട്ടുണ്ട്. പക്ഷെ, "friendship" എന്നൊരു വികാരം കൂടി ഉണ്ടെന്നു അവര്‍ പഠിപ്പിച്ചു. എനിക്ക് തോന്നുന്നു, ഒരുപക്ഷെ പ്രണയത്തേക്കാള്‍ തീവ്രമായ ഒരു വികാരം ആണ് "friendship" എന്നത്.
സ്വന്തം ഫ്രണ്ട്സ് നു വേണ്ടി മരിക്കാന്‍ പോലും തയ്യാറാണ് അവര്‍. അവരെ ഫ്രണ്ട് ആയി കിട്ടുന്നവര്‍ വളരെ enjoy ചെയ്യും...
എനിക്ക് നേരിട്ടു അറിയാവുന്ന 3 പേര്‍ ആണ് ഇത്. വേറെ ആരെങ്കിലും ഇങ്ങനെ ഉണ്ടോ എന്ന് അറിയില്ല. ഉണ്ടാകും.
അവര്‍ - അശ്വതി.പി, അരവിന്ദ്, വിഷ്ണു മേനോന്‍.
അവര്‍ ജീവിതത്തില്‍ ഒരുപാടു നല്ല സുഹൃത്തുക്കളെ നേടട്ടെ... ആശംസകള്‍...
അടുത്ത വ്യക്തി - ഗോപാലിക. ഒരു അത്ഭുത വ്യക്തി തന്നെയാണ്. എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു കാരക്ടര്‍. ഒരുപാടു കുസൃതി ആണ് മനസ് നിറയെ. പിന്നെ ജീവിതത്തെ കുറിച്ചു വ്യക്തമായ കാഴ്ച്ചപ്പാടും. പിന്നെ, പുതിയ അറിവുകള്‍ നേടാനും അവ പ്രയോഗികമാക്കാനും അതീവ താല്‍പ്പര്യമാണ്. നമ്മുടെ ക്ലാസ്സില്‍ ഞാന്‍ കണ്ടിട്ടുള്ള, പുതിയ പുതിയ കാര്യങ്ങളെ കുറിച്ചു അറിവുള്ള ആകെ ഒരു പെണ്‍കുട്ടി. ഓരോരോ വേലത്തരങ്ങള്‍ ഒപ്പിച്ചു വെച്ചിട്ട് ഒന്നുമറിയാത്തപോലെ ഇരിക്കുന്നത് കാണാന്‍ തന്നെ ഒരു രസമാണ്. പേരു കൊണ്ടു മാത്രമല്ല, സ്വഭാവം കൊണ്ടും വ്യത്യസ്തയാണ് ഗോപു. ചിലപ്പോഴൊക്കെ അവളുടെ classmate ആയതില്‍ സന്തോഷം തോന്നും... അത്രയ്ക്ക് different തന്നെയാണ് ഗോപു. നമ്മുടെയെല്ലാം ഒരു അനിയത്തിയെ പോലെ. ഗോപുവിനും ആശംസകള്‍...
ഇനി കോളേജ് ലൈഫ് അധികമില്ല. പരീക്ഷ കൂടി കഴിയുമ്പോള്‍ എല്ലാം തീരുന്നു...
ഇനി യാത്ര ഇല്ല...

Saturday, April 11, 2009
അങ്ങനെ അവസാന college day കഴിഞ്ഞു .
എന്‍റെ ജീവിതത്തിലെ അവസാന കോളേജ് ഡേ. 4 വര്‍ഷം ജീവിച്ച ഈ കോളേജ് വിട്ടുപിരിയാന്‍ സമയം ആയിരിക്കുന്നു. ഇനി കൃത്യം 5 ദിവസങ്ങള്‍ കൂടി മാത്രമെ ക്ലാസ്സ് ഉള്ളൂ.. ഇത്രയും അടുത്തെത്തിയപ്പോള്‍ ക്ലാസില്‍ എല്ലാര്‍ക്കും വിഷമം. ശത്രുതയൊക്കെ മറന്നുതുടങ്ങി ചിലര്‍. അടിപിടി കൂടിയതൊക്കെ എങ്ങോ പോയി. ആ ദിവസങ്ങള്‍ ഇനി വല്ലാതെ മിസ് ചെയ്യുമല്ലോ എന്ന വിഷമം ആണ്.
കോളേജ് ഡേയ്ക്ക് ഞങ്ങളുടെ ക്ലാസ്സ് മുഴുവനും സ്റ്റേജില്‍ കയറി. എല്ലാരും ഡാന്‍സ് ചെയ്തു. പിന്നെ എല്ലാരും കൂടി ഒരുമിച്ചു ഡാന്‍സ് ചെയ്തു. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അനുഭവം.. എല്ലാര്‍ക്കും ഇഷ്ടപ്പെട്ടു. ആരും കൂവിയില്ല. എല്ലാരും നന്നായി enjoy ചെയ്തു. കാരണം, എല്ലാരുടെ മുഖത്തും ആവേശത്തിന്റെ തിളക്കം ഉണ്ടായിരുന്നു. ആ ആവേശം എല്ലാരുടെയും മനസിലേക്ക് നന്നായി pass ചെയ്യാനും കഴിഞ്ഞു ഞങ്ങള്‍ക്ക്... ഒത്തിരി സന്തോഷം ഉണ്ട്..
ഇനി ഇതുപോലൊരു പരിപാടി ഉണ്ടാകില്ല എന്ന് അറിയാവുന്നതുകൊണ്ട് കഴിയുന്ന വിധത്തിലൊക്കെ ഞങ്ങള്‍ ആദി തകര്‍ത്തു. പുതിയ പല ഡാന്‍സ് സ്റ്റെപ്പ് കണ്ടുപിക്കുകയും ചെയ്തു. ഹ.. ഇനി എന്നാടോ നമ്മള്‍ ഇതുപോലെ...? ഇല്ല...
ക്ലാസ്സില്‍ ഈ ആഴ്ച അധികം ആരും ഉണ്ടായില്ല. കുറേപേര്‍ മുങ്ങി. മറ്റുള്ളോര്‍ ഡാന്‍സ് പ്രാക്ടീസ് ചെയ്യാന്‍ പോയി. ഞാന്‍ അവിടെയൊക്കെ കറങ്ങി നടന്നു. പിന്നെ സ്റ്റാഫ് റൂമില്‍ ഒക്കെ കേറി കുറെ ഫോട്ടോസ് എടുത്തു. ഇനി അധികം നാളുകള്‍ ഇല്ല. എല്ലാം പെട്ടെന്ന് ചെയ്യണം...
ഇനി വീണ്ടും കുറെ ഓര്‍മകളുമായി വരാം. അതുവരെ ബൈ...

Tuesday, March 24, 2009
സമ്മാനം - 2500 രൂപ കിട്ടി. എന്താ പരിപാടി?
കഴിഞ്ഞ ശനിയാഴ്ച കോളേജില്‍ ടെക്നിക്കല്‍ ഫെസ്റ്റ് ആയിരുന്നു "colloquium" എന്നാണു നമ്മുടെ കോളേജ് ടെക്നിക്കല്‍ ഫെസ്റ്റിന്റെ പേര്. ഞാനും പങ്കെടുത്തു. കോഡ് ഡീബഗ്ഗിങ്ങ്, പിന്നെ വെബ് ഡിസൈനിംഗ്. ഡീബഗ്ഗിങ്ങ് എഴുത്ത് പരീക്ഷ ആയിരുന്നു. എഴുതിപ്പിടിപ്പിച്ചു. ഒന്നും കിട്ടിയില്ല. പാവം ഞാന്‍.
പിന്നെ വെബ് ഡിസൈനിംഗ്. രണ്ടു വിഷയം തന്നു. ഒരു സെക്കന്റ് ഹാന്‍ഡ് കാര്‍ ഷോപ്പ്, അല്ലെങ്ങില്‍ ഒരു ബുക്ക് ഷോപ്പ്. ഞാന്‍ കാര്‍ ഷോപ്പ് തന്നെ ചെയ്തു. പിന്നെ, അവിടെ വന്ന ആളിന്‍റെ വക കുറെ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. എല്ലാത്തിനും ഉത്തരം പറഞ്ഞു. ഹാ.. ഒന്നാം സമ്മാനം കിട്ടി. (വന്നത് ഒരു വിവരമുള്ള ജഡ്ജ് ആയതുകൊണ്ട് സമ്മാനം കിട്ടി. അല്ലെങ്ങില്‍ വേറെ ആരുടേങ്കിലും മനോഹരമായ "ഗ്രാഫിക്സ്" കണ്ടു മാര്‍ക്ക് കൊടുത്തേനെ...)
സമ്മാനം - 2500 രൂപ കിട്ടി. എന്‍റെ ക്ലാസ്സിലെ അശ്വതിയും മീനുവും പേപ്പര്‍ അവതരിപ്പിച്ചു ഒന്നാം സമാനം നേടി. അവര്‍ക്ക് കിട്ടി 4000 രൂപ. ഇനിയെന്താ പരിപാടി? അല്പം എടുത്തു എല്ലാര്‍ക്കും മുട്ടായി വാങ്ങണം. പിന്നെ? പിന്നെ?
ഞാന്‍ ചിന്തിച്ചു - ഈ രൂപ കൊണ്ടു ജീവിതകാലം മൊത്തം ഉപകാരപ്പെടുന്ന എന്തെങ്കിലും ചെയ്യണം. എന്ത് ചെയ്യാം? ഒരു ഡ്രസ്സ് വാങ്ങിയാല്‍? അത് വേണ്ട, കുറേകാലം കഴിയുമ്പോള്‍ അതൊക്കെ ചെറുതാകും, കീറിപ്പോകും. പിന്നെ? എന്ത് വാങ്ങണം?
അപ്പൊ അതാ വരുന്നു ഐഡിയ...!
ഞാന്‍ .... ഞാന്‍ ... സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ അംഗത്വം എടുക്കാന്‍ തീരുമാനിച്ചു. എ ക്ലാസ്സ് അംഗത്വം എടുക്കാന്‍ 400 രൂപ. അപ്പോള്‍... അതെ... എന്നെന്നും അതൊരു നല്ല തീരുമാനം ആയിരിക്കും... അല്ലെ? സ്വന്തം പൈസ കൊണ്ടു എന്നെന്നും ഉപകാരപ്പെടുന്ന ഒരു കാര്യം ചെയ്‌താല്‍... എന്ത് രസമായിരിക്കും... അല്ലെ? അതിന് ഒരു പ്രത്യേക സുഖമല്ലേ...?
ഹ, ഇനി ക്ലാസ്സ് തീരാന്‍ അധികം നാളുകള്‍ ഇല്ല... കുറച്ചു ഓട്ടോഗ്രാഫ് എഴുതാനുണ്ട്... പോകട്ടെ?

Monday, March 16, 2009
നാലു വര്‍ഷങ്ങള്‍, ഇവിടെ തീരുന്നു...
ഒരുപാടു പ്രതീക്ഷകളുമായി തുടങ്ങിയ നാലു വര്‍ഷങ്ങള്‍ ഒരു കരിയില പോലെ കൊഴിഞ്ഞു പോവുകയാണ്. ഇവിടെ വന്നിട്ട് എന്തൊക്കെ നേടി? കുറെ അറിവുകള്‍, കുറെ പുതിയ സുഹൃത്തുക്കള്‍, എന്നെന്നു ഓര്‍ത്തിരിക്കാന്‍ കുറെ രസമുള്ളതും രസമില്ലാതതുമായ ഓര്‍മ്മകള്‍... എലാം കൊണ്ടും അടിച്ചുപൊളിച്ച കോളേജ് ജീവിതം...
ക്ലാസ്സില്‍ ഓട്ടോഗ്രാഫ് എഴുതുന്ന പരിപാടി തുടങ്ങി. അഭിമാനത്തോടെ പറയട്ടെ, "ഞാന്‍" തന്നെയാണ് ആദ്യം ഓട്ടോഗ്രാഫ് വാങ്ങുന്ന പരിപാടിക്ക് തുടക്കമിട്ടത്. ഞാന്‍ ഒരു ഡയറി വാങ്ങി. എല്ലാരും അവരവരുടെ ബര്ത്ഡേ വരുന്ന പേജില്‍ എഴുതും. നല്ല രസം തന്നെ. ഒത്തിരി കമന്റ്സ് കിട്ടും...! ഇപ്പൊ എല്ലാരും ഡയറി തന്നെ വാങ്ങുന്നു. എന്തൊരു "ചേഞ്ച്"... അല്ലെ?
ഈ എഴുതുന്ന ഓട്ടോഗ്രാഫ് ഒരു 15 വര്ഷം കഴിഞ്ഞു വായിക്കുമ്പോള്‍ എന്തൊക്കെ രസമായിരിക്കും അല്ലെ? പിന്നെ ഇതു പുത്തന്‍ കാലം. നമ്മുടെ കോളേജ് ജീവിതത്തിന്റെ കുറെ വീഡിയോസ് ഉണ്ട്. ഒരുപാടു ഫോട്ടോസ് ഉണ്ട്. അതെല്ലാം കാണാം..
വീണ്ടും ഇതുപോലെ ഒരുമിച്ചു ക്ലാസ്സ് ഇല്ലല്ലോ എണ്ണ കാര്യം ഓര്‍ക്കുമ്പോള്‍ വല്ലാത്ത വിഷമം ആകുന്നു... ഇനിയെന്നാ പ്രിയപ്പെട്ട കൂട്ടരുമൊന്നിച്ചു ഇതുപോലെ വീണ്ടും...? അറിയില്ല... ഓര്‍ക്കുമ്പോള്‍ ദുഃഖം.. പിരിയാന്‍ വയ്യ ആരെയും...

Subscribe to:
Posts (Atom)